Advertisement

റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യം; സെക്രട്ടേറിയറ്റിന് മുന്നിൽ ശയന പ്രദക്ഷണം നടത്തി ഉദ്യോഗാർത്ഥികൾ

February 12, 2021
1 minute Read
protest before secretariat

റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്കെതിരേയും പ്രതിഷേധം ശക്തം. കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ശയന പ്രദക്ഷണം നടത്തി. കഞ്ഞിപാത്രം കൊട്ടി പ്രതിഷേധ പ്രകടനവും നടത്തി.

റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ടാണ് സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനും എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. പിൻവാതിൽ നിയമനങ്ങൾക്കെതിതെ രാവിലെ കെ.എസ്.യു പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. സെക്രട്ടേറിയറ്റ് ഗേറ്റിലെ ബാരിക്കേഡ് തകർത്ത് മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴായിരുന്നു സംഘർഷം. സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടക്കാനും ശ്രമമുണ്ടായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ സംഘടിച്ചെത്തി പോലീസുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഇതിനിടെ പോലീസ് ഷെൽ പ്രയോഗിച്ചു. പിന്നീട് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

Story Highlights – protest before secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top