ദിയ മിർസ വിവാഹിതയാകുന്നു

ബോളിവുഡ് താരം ദിയ മിർസ വിവാഹിതയാകുന്നു. മുംബൈ സ്വദേശിയും സംരംഭകനുമായ വൈഭവ് രേഖിയെയാണ് വിവാഹം കഴിക്കുന്നത്. ഫെബ്രുവരി 15നാണ് വിവാഹമെന്നാണ് റിപ്പോർട്ട്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടക്കുക.
സാഹിൽ സിംഖയാണ് ദിയാ മിർസയുടെ ആദ്യ ഭർത്താവ്. എന്നാൽ 11 വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെ ഇരുവരും പിരിയുകയായിരുന്നു.
രഹ്നഹേ തേരെ ദിൽ മേ, തെഹ്‌സീബ്, ലഗേ രഹോ മുന്നാ ഭായ്, സഞ്ജു എന്നിവയാണ ദിയാ മിർസയുടെ ശ്രദ്ധേയ ചിത്രങ്ങൾ. തപ്‌സീ പന്നു കേന്ദ്രകഥാപാത്രത്തിലെത്തിയ ഥപ്പഡിലും ദിയാ മിർസ വേഷമിട്ടിരുന്നു.
Story Highlights – diya mirza getting married
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here