നാസ വെബ്സൈറ്റിൽ ഇടം നേടിയ ഇന്ത്യയിലെ ഏക വിദ്യാലയമായി ജെംസ് അക്കാദമി

ജെംസ് അക്കാദമിയുടെ മാർസ് മിഷണിന് നാസയുടെ അംഗീകാരം. നാസ മാർസ് മിഷൻ 2020 സ്റ്റുഡന്റ് ചലഞ്ചിന്റെ ഭാഗമായി പ്രവർത്തിച്ച ജെംസ് അക്കാദമിയെ നാസ തങ്ങളുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തി. നാസയുടെ വെബ്സൈറ്റിൽ ഇടംപിടിക്കുന്ന ഇന്ത്യയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ജെംസ് മോഡേൺ അക്കാദമി കൊച്ചി.
ഒൺലൈൻ വഴി ജെംസിലെ വിദ്യാർത്ഥികൾ പഠിച്ചത് നെക്സ്റ്റ് ജെനറേഷൻ ശാസ്ത്രവും ഗണിതവുമാണ്. നാസ-ജെപിഎൽ നേതൃത്വം നൽകിയ ക്ലാസുകളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ പ്രകടനമാണ് നാസയുടെ അംഗീകാരത്തിന് വഴിതെളിച്ചത്.
ഈ പ്രൊജക്ട് കുട്ടികളുടെ ചിന്താ ശേഷി വർധിപ്പിക്കുന്നതിനും, ഗവേഷണം നടത്തുന്നതിനും, കാര്യങ്ങൾ ആഴത്തിൽ പഠിച്ച് വിശകലനം ചെയ്യാനുമുള്ള കഴിവ് വർധിപ്പിച്ചുവെന്ന് ജെംസ് പ്രിൻസിപ്പലും സിഇഒയുമായ എംഎസ് ഹിലറി ഹിഞ്ച്ക്ലിഫ് പറഞ്ഞു.
https://www.jpl.nasa.gov/edu/share/mission-to-mars-student-showcase/
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here