Advertisement

രാജ്യസുരക്ഷക്ക് പ്രധാനമന്ത്രി പ്രാധാന്യം നൽകാത്തതിൽ ദുഖമുണ്ട് : എകെ ആന്റണി

February 14, 2021
2 minutes Read
ak antony on india china border issue

ചൈന അതിർത്തിയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഇത് ചൈനക്ക് മുന്നിലുള്ള കീഴടങ്ങലാണെന്ന് അന്റണി പറഞ്ഞു. രാജ്യസുരക്ഷക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാധാന്യം നൽകാത്തതിൽ ദുഖമുണ്ടെന്ന് എകെ ആന്റണി പറഞ്ഞു.

ഇന്ത്യ-ചൈന അതിർത്തിയിൽ മുഴുവൻ സമയ ശ്രദ്ധ വേണ്ട സമയത്താണ് സേനകളെ ബജറ്റിൽ പൂർണമായി അവഗണിച്ചത്. സുരക്ഷാ കാര്യത്തിൽ കേന്ദ്രം രാജ്യത്തെ വഞ്ചിക്കുകയാണ്. ഇത് ദൗർഭാഗ്യകരമെന്നും എകെ ആന്റണി ഡൽഹിയിൽ പറഞ്ഞു.

Story Highlights – ak antony on india china border issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top