Advertisement

പൊലീസില്‍ പുതിയ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനാകില്ലെന്ന് സര്‍ക്കാര്‍

February 14, 2021
2 minutes Read

കേരളാ പൊലീസില്‍ പുതിയ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡ്രൈവര്‍മാരുടെ 760 പുതിയ തസ്തിക ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിശദീകരണം. സര്‍ക്കാര്‍ നടപടികളുടെ രേഖ ട്വന്റിഫോറിന് ലഭിച്ചു.

2017 ലാണ് അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയത്. ഒരു വാഹനത്തിന് ഒരു ഡ്രൈവര്‍ എന്ന നിലയില്‍ നിയമനം നടത്തണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ് ഇറക്കിയത്. ഇതിന്റെ ആദ്യപടിയായി 400 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. വീണ്ടും തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് സാമ്പത്തിക സ്ഥിതി മോശമാണെന്നും അതിനാല്‍ ഉത്തരവ് മരവിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചത്.

Story Highlights – government says cannot create new driver posts in the police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top