എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്ര ഇന്ന് എറണാകുളത്തു നിന്ന് ആരംഭിക്കും

നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തി ബിനോയ് വിശ്വം എംപി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് എറണാകുളത്തു നിന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചുമണിക്ക് ജാഥ സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. എറണാകുളം തൃക്കാക്കര, ത്രിപ്പൂണിത്തുറ, കൊച്ചി എന്നീ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും ഉദ്ഘാടനവേദിയില്‍ ഉണ്ടാവുക.
ജില്ലയില്‍ രണ്ടു ദിവസമാണ് ജാഥ പര്യടനം നടത്തുന്നത്. ഓരോ നിയോജക മണ്ഡലത്തിലും ഒരു കേന്ദ്രത്തില്‍ ആയിരിക്കും ജാഥയ്ക്ക് സ്വീകരണം ഉണ്ടാവുക. ബിനോയ് വിശ്വത്തെ കൂടാതെ എം.വി. ഗോവിന്ദന്‍, അഡ്വക്കേറ്റ് പി. വസന്തം, തോമസ് ചാഴികാടന്‍ എംപി, സാബു ജോര്‍ജ്, വര്‍ക്കല രവികുമാര്‍, മാത്യൂസ് കോലഞ്ചേരി, വി. സുരേന്ദ്രന്‍ പിള്ള, എം.വി. മാണി, അബ്ദുല്‍ വഹാബ്, ഡോക്ടര്‍ ഷാജി കടമല, ജോര്‍ജ് അഗസ്റ്റിന്‍ എന്നിവരും ജാഥയില്‍ അംഗങ്ങളാണ്.
Story Highlights – LDF yathra will start from Ernakulam today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here