Advertisement

കോഴിക്കോട് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ മോചിപ്പിച്ചു

February 15, 2021
1 minute Read

കോഴിക്കോട് നാദാപുരത്ത് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി എം.ടി.കെ.അഹമ്മദിനെ (53) മോചിപ്പിച്ചു. മോചനദ്രവ്യം നൽകിയതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയവർ അഹമ്മദിനെ വടകരയിൽ എത്തിക്കുകയായിരുന്നു.

മുടവന്തേരിയിലെ മേക്കര താഴെ കുനി സ്വദേശിയായ അഹമ്മദിനെ ശനിയാഴ്ച പുലർച്ചെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വീടിന് സമീപത്തെ എണവള്ളൂർ പള്ളിയിൽ നമസ്‌കാരത്തിന് പോയ അഹമ്മദിനെ സ്‌കൂട്ടർ തടഞ്ഞ് കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
സ്‌കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

Story Highlights – Kidnap

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top