തത്കാലം ആര്‍ക്കും പരസ്യ പിന്തുണയില്ലെന്ന് യാക്കോബായ സഭ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തത്കാലം ആര്‍ക്കും പരസ്യ പിന്തുണയില്ലെന്ന് യാക്കോബായ സഭ. പള്ളിത്തര്‍ക്കത്തില്‍ സഭ പ്രതീക്ഷിച്ച തീരുമാനങ്ങള്‍ ഉണ്ടായില്ല. നേതൃസമിതികള്‍ ചേര്‍ന്ന് രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യും. രാഷ്ട്രീയ നിലപാട് വ്യക്തമാക്കേണ്ട അവസരത്തില്‍ വ്യക്തമാക്കുമെന്നും സഭാ പ്രതിനിധികള്‍ വ്യക്തമാക്കി. ഏതെങ്കിലുമൊരു മുന്നണിയോട് പ്രത്യേക ആഭിമുഖ്യമില്ലെന്നും പ്രതിനിധികള്‍.
പള്ളിത്തര്‍ക്കത്തില്‍ പ്രതീക്ഷകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചില്ല. നിയമനിര്‍മാണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഇരുവരെ ഉണ്ടായില്ല. ഇനിയുള്ള മന്ത്രിസഭ യോഗത്തില്‍ ഉണ്ടാകുമോ എന്ന് അറിയില്ലെന്നും സഭ. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിഷയം തീര്‍ത്തുതരാം എന്ന് പറഞ്ഞെങ്കിലും വ്യക്തമായ ധാരണകള്‍ ഉണ്ടായിട്ടില്ലെന്നും സഭ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ബിജെപിയിലെ നേതാക്കളും വന്ന് കാണുന്നുണ്ടെന്നും സഭ. പ്രധാനമന്ത്രി ഇടപെട്ടതില്‍ വിഷയത്തിന് പ്രാധാന്യം കൈ വന്നു. ആരെയും മാറ്റി നിര്‍ത്തില്ലെന്നും സഹായം വേണമെന്നും സഭാ അധികൃതര്‍. സ്വന്തമായ ആരാധനാലയങ്ങള്‍ തട്ടിപ്പറിക്കാതെ, അന്യായ വിധിക്ക് തടയിടാന്‍ ആര്‍ക്ക് സാധിക്കുന്നുവോ അവര്‍ക്കായിരിക്കും പിന്തുണ. വിഷമകരമായ സമയത്താണ് സഭ വന്ന് നില്‍ക്കുന്നതെന്നും പ്രതിനിധികള്‍.
Story Highlights – jacobite church, assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here