Advertisement

ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു

February 16, 2021
1 minute Read

ബോളിവുഡ് സിനിമ, ടിവി താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്ദീപിന്റേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

മരിക്കുന്നതിന് മുൻപ് സന്ദീപ് ഫേസ്ബുക്കിൽ ഒരു ആത്മഹത്യ കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ബന്ധുക്കൾ വായിക്കാൻ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമാ ലോകത്തെ കഷ്ടപ്പാടുകളെക്കുറിച്ച് കുറിപ്പിൽ സന്ദീപ് വിവരിച്ചിരുന്നതായാണ് വിവരം.

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അൺടോൾഡ് സ്റ്റോറിയിൽ സന്ദീപ് ഒരു സുപ്രധാന വേണം കൈകാര്യം ചെയ്തിരുന്നു. അക്ഷയ് കുമാർ നായകനായ കേസരിയാണ് സന്ദീപ് അഭിനയിച്ച മറ്റൊരു ചിത്രം. നിരവധി ഹിന്ദി സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Story Highlights – Sandeep Nahar Found Dead After Facebook Video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top