പിന്‍വാതില്‍ നിയമന നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പൊതുതത്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമന നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം, വിഷ്ണു, സുനില്‍ പന്തളം എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നിരവധി ഉദ്യോഗാര്‍ത്ഥികള്‍ നിയമനവും കാത്തിരിക്കെയാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമം.സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളിറക്കിയ ഉത്തരവുകളും മറ്റും റദ്ദാക്കണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
Story Highlights – public interest litigation filed by Youth Congress in High Court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here