അഴിമതി അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി വെബ്‌സൈറ്റ്

അഴിമതി തുടച്ചു നീക്കുക എന്നത് പ്രഖ്യാപിത ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി അഴിമതി വിമുക്ത കേരളം എന്ന ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങള്‍ക്ക് തെളിവുകള്‍ സഹിതം വിവരങ്ങള്‍ അറിയിക്കാന്‍ ജനജാഗ്രത എന്ന പേരില്‍ വെബ്‌സൈറ്റ് നിര്‍മിക്കും. സൈറ്റിന്റെ പേര് നിര്‍ദേശിച്ചത് ജനമാണ്. 740 പേര്‍ വെബ്‌സൈറ്റിന് പേര് നിര്‍ദേശിച്ചു. അതില്‍ നിന്നാണ് പേര് തെരഞ്ഞെടുത്തത്. ഏഴ് പേര്‍ ജനജാഗ്രത എന്ന പേര് നിര്‍ദേശിച്ചതില്‍ ആദ്യത്തെ ആളെ വിജയിയായി പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി.
Read Also : കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ അഴിമതി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വെബ്‌സൈറ്റില്‍ ഓരോ വകുപ്പുകളുടെ പേരുകളും ഉദ്യോഗസ്ഥരുടെ വിവരങ്ങളുമുണ്ടാകും. ഏത് വകുപ്പില്‍ ഏത് ലെവലില്‍ അഴിമതി നടന്നാലും അറിയിക്കാം. ആദ്യ ഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികളും തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും എടുക്കും. വ്യാജ അഴിമതി പരാതികള്‍ നല്‍കുന്നുവെന്നതാണ് ഉദ്യോഗസ്ഥരുടെ ഭയം. യഥാര്‍ത്ഥ പരാതികളും വ്യാജ പരാതികളും വെബ്‌സൈറ്റില്‍ തിരിച്ചറിയാനാവും. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി.
Story Highlights – website, corruption
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here