ഭൂരിപക്ഷ വര്‍ഗീയതയുടെ അപകടം ന്യൂനപക്ഷ വര്‍ഗീയതയെന്ന് പറഞ്ഞിട്ടില്ല: എ വിജയരാഘവന്‍

ഭൂരിപക്ഷ വര്‍ഗീയതയുടെ അപകടം ന്യൂനപക്ഷ വര്‍ഗീയതയെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു.
ന്യൂനപക്ഷ വിരുദ്ധത ഉയര്‍ത്തി പിടിച്ചാണ് ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ ഉയര്‍ന്നുവന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത ഒരേ ത്രാസില്‍ തൂക്കാനാകില്ലെന്നും എ വിജയരാഘവന്‍. ഭൂരിപക്ഷ വര്‍ഗീയതയുടെ ആപത്ത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് എല്‍ഡിഎഫ് ജാഥ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി വര്‍ഗീയത ഉപയോഗിക്കാനാകില്ലെന്നും എ വിജയരാഘവന്‍.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എല്‍ഡിഎഫ് കണ്‍വീനര്‍ മറുപടി നല്‍കി. കേരളാ ബാങ്ക് രൂപീകരിച്ചത് ദേശസാല്‍കൃത ബാങ്കുകള്‍ സ്വകാര്യവത്കരിച്ചതോടെയാണ്. കേരളത്തിന്റെ ബദല്‍ ബാങ്കിംഗ് മാതൃകയാണ് കേരളാ ബാങ്കെന്നും വിജയരാഘവന്‍.
Story Highlights – a vijayaraghavan, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here