ഗാല്‍വനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന; പേരുകള്‍ പുറത്തുവിട്ടു

ഗാല്‍വനില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന. ഇതാദ്യമായാണ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്.
സൈനികരുടെ കുടുംബാംഗങ്ങള്‍ നേരത്തെ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 45ല്‍ അധികം പേരെ കാണാതായെന്ന വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചിരുന്നു.
Read Also : ഇന്ത്യ – ചൈന അതിര്‍ത്തി മേഖല എംപിമാര്‍ സന്ദര്‍ശിക്കും
ചെന്‍ ഹോങ്ജുന്‍, ചെന്‍ ഷിയാങ്റോങ്, ഷിയാവോ സിയുവാന്‍, വാങ് ഴുവോറന്‍ എന്നിവര്‍ വിദേശ സൈനികരുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് . ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ 2020 ജൂണിൽ ഇന്ത്യൻ സൈന്യവുമായുള്ള എറ്റുമുട്ടലിൽ തങ്ങളുടെ ഭാഗത്ത് ആൾ നാശം ഇല്ലാ എന്നായിരുന്നു ഇതുവരെയുള്ള ചൈനയുടെ വാദം.
നാലു പേരിലൊരാളായ ചെന്നിന് മരണാനന്തര ബഹുമതിയായ ”ഗാര്‍ഡിയന്‍ ഓഫ് ഫ്രോണ്ടിയര്‍ ഹീറോ” എന്ന പദവിയാണ് ലഭിച്ചത്. മറ്റ് മൂന്ന് പേര്‍ക്കും ഫസ്റ്റ് ക്ലാസ് മെറിറ്റ് ഫലകം ബഹുമതിയായി നല്‍കി. ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
ഇക്കാര്യം സ്ഥിരീകരിച്ച ഇന്ത്യ ഇവരുടെ സംസ്ക്കാരം പൂർണ സൈനിക ബഹുമതികളോടെ ആണ് നടത്തിയത്. 45 ൽ അധികം ചൈനീസ് സൈനികർ സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നെങ്കിലും ഇതു സംബന്ധിച്ച ഒരു വാർത്തയും സ്ഥിരീകരിക്കാൻ ചൈന തയാറായിരുന്നില്ല.
ഇന്ത്യയ്ക്ക് പുറമേ അമേരിക്കയും റഷ്യയും ഇക്കാര്യത്തിൽ തെളിവ് നല്കിയിട്ടും മൗനം അവലംബിക്കുകയായിരുന്നു ചൈന ചെയ്തത്. വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ കുന്തവും വടിയും കല്ലും ഉപയോഗിച്ചായിരുന്നു ചൈനീസ് സേന ഇന്ത്യന്‍ സേനയെ അന്നാക്രമിച്ചത്. 1975-നുശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്.
Story Highlights – galwan attack, china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here