Advertisement

കരിപ്പൂരില്‍ നാല് കിലോ സ്വര്‍ണം പിടികൂടി

February 19, 2021
1 minute Read
https://www.twentyfournews.com/2020/11/19/gold-mixture-seized-again-at-karipur-airport.html

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച നാല് കിലോയില്‍ അധികം സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4377 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമികുന്നതിനിടെയാണ് അഞ്ച് പേര്‍ പിടിയിലായത്. നാല് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും ആണ് എത്തിയത്.

നാദാപുരം സ്വദേശി മുസ്തഫ, കോഴിക്കോട് സ്വദേശികളായ ദിലുലാല്‍, നിജല്‍, മലപ്പുറം സ്വദേശി റിയാസ്, കാസര്‍ഗോഡ് സ്വദേശി നിഷാദ് ഇബ്രാഹീം എന്നിവരാണ് പിടിയിലയത്. മുസ്തഫയില്‍ നിന്ന് 1067 ഗ്രാം സ്വര്‍ണവും ദിലുലാലില്‍ നിന്നും 799 ഗ്രാമും നിഷാദ് ഇബ്രാഹിമില്‍ നിന്നും 856 ഗ്രാമും റിയാസില്‍ നിന്ന് 1.69 കിലോ സ്വര്‍ണ മിശ്രിതവും ആണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നു വന്ന കോഴിക്കോട് സ്വദേശി നിജലില്‍ നിന്ന് 1.56 കിലോ സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു. വിപണിയില്‍ രണ്ട് കോടി ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

Story Highlights – karipur airport, gold caught

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top