ന്യൂയോർക്കിൽവച്ച് ഫിഷറീസ് മന്ത്രിയെ കണ്ടുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ്; അസംബന്ധമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

ആഴക്കടൽ മത്സ്യ ബന്ധനത്തിന് ടെൻഡർ വിളിക്കാതെ അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം. ന്യൂയോർക്കിൽവച്ച് ഫിഷറീസ് മന്ത്രിയെ കണ്ടിരുന്നുവെന്ന് ജോസ് എബ്രഹാം ട്വന്റിഫോറിന്റെ എൻകൗണ്ടറിൽ പറഞ്ഞു.
മന്ത്രിയെ കണ്ടിരുന്നു എന്നത് ശരിയാണ്. തങ്ങളെ കണ്ടു എന്ന കാര്യം മന്ത്രി പോലും ഓർക്കണമെന്നില്ല. കരാറുമായി ബന്ധപ്പെട്ട് ആധികാരികമായ ചർച്ചയോ ധാരണാപത്രം ഒപ്പുവയ്ക്കലോ നടന്നിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് ഉതകുന്ന വിധത്തിൽ നല്ല രീതിയിലുള്ള പദ്ധതിയാണെങ്കിൽ ബന്ധപ്പെട്ടവരെ കാണാനാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും ജോസ് എബ്രഹാം പറഞ്ഞു.
അതേസമയം, ന്യൂയോർക്കിൽവച്ച് ഇഎംസിസി പ്രതിനിധി കണ്ടു എന്നത് അസംബന്ധമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. ഒരു പദ്ധതിയെക്കുറിച്ചും ന്യൂയോർക്കിൽവച്ച് ചർച്ച നടത്തിയിട്ടില്ല. ഇത്തരമൊരു ചർച്ച നടത്തണമെങ്കിൽ തലയ്ക്ക് സുഖമില്ലാതിരിക്കണമെന്നും മന്ത്രി പറഞ്ഞു.
Story Highlights – J Mercykutty amma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here