രാഹുൽ ഗാന്ധി കൊല്ലത്തേക്ക് വരുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു. 24-ാം തിയതി രാവിലെ എട്ട് മണിക്ക് രാഹുൽ ഗാന്ധി കൊല്ലത്ത് എത്തും.
ഐശ്വര്യ കേരള യാത്ര സമാപിച്ച് വൈകുന്നേരം തിരുവനന്തപുരത്ത് തങ്ങിയ ശേഷം പിറ്റേ ദിവസം കൊല്ലത്ത് എത്തും. ആഴക്കടൽ മത്സ്യബന്ധനത്തിലെ അഴിമതി മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കാനാണ് നീക്കം. ഇത്തരത്തിൽ അഴിമതി ആരോപണം ജില്ലയിലെ തന്നെ ചർച്ചാ വിഷയമാക്കാനാണ് കോൺഗ്രസ് ലക്ഷ്യം.
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുമായി മന്ത്രി ജി.മേഴ്സിക്കുട്ടിയമ്മ കരാർ ഒപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ന്യൂയോർക്കിൽ വച്ച് മന്ത്രിയും കമ്പനി പ്രതിനിധികളും ചർച്ച നടത്തിയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ വിവാദമാണ് ആളുക്കത്തിക്കാനാണ് കോൺഗ്രസ് നീക്കം.
Story Highlights – Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here