Advertisement

പുതുച്ചേരിയില്‍ അധികാരത്തിലെത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി

February 20, 2021
2 minutes Read

കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി വച്ച് ബിജെപിയില്‍ ചേര്‍ന്ന പുതുച്ചേരിയില്‍ അധികാരത്തിലെത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. ബിജെപി പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25 ന് പുതുച്ചേരിയിലെത്തും. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി പുതുച്ചേരിയില്‍ എത്തുന്നത്. 2018 ഫെബ്രുവരിയിലാണ് അവസാനമായി അദ്ദേഹം പുതുച്ചേരി സന്ദര്‍ശിച്ചത്.

പ്രധാനമന്ത്രി വരുന്നതില്‍ ജനങ്ങളും പാര്‍ട്ടി അണികളും ഒരുപോലെ സന്തോഷത്തിലാണെന്ന് പുതുച്ചേരി ബിജെപി പ്രസിഡന്റ് വി. സാമിനാഥന്‍ അറിയിച്ചു. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് വേണ്ട തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് പുതുച്ചേരിയിലെ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധമില്ലെന്നും സാമിനാഥന്‍ വ്യക്തമാക്കി.

Story Highlights – BJP activates moves to come to power in Puducherry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top