ബിജെപിയുടെ വിജയയാത്ര നാളെ ആരംഭിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര നാളെ കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും.
എല്‍ഡിഎഫ്- യുഡിഎഫ് ജാഥകള്‍ക്ക് പിന്നാലെയാണ് കാസര്‍ഗോഡ് നിന്നും ബിജെപിയും യാത്ര തുടങ്ങുന്നത്. പുതിയ കേരളത്തിനായി വിജയ യാത്ര’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ. യാത്രയുടെ ഭാഗമായി 14 മെഗാറാലികളും 80 പൊതുസമ്മേളനവും സംഘടിപ്പിക്കും.
നാളെ വൈകീട്ട് മൂന്ന് മണിക്ക് കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും പ്രവര്‍ത്തകര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും. തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലാണ് പര്യടനം.
കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, നടി ഖുഷ്ബു തുടങ്ങി ദേശീയ- സംസ്ഥാന നേതാക്കള്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കും. 7ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വേദിയാകും വിജയ യാത്ര.
Story Highlights – bjp, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here