മാണി സി. കാപ്പന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം; 12 സീറ്റെന്ന പി.ജെ. ജോസഫിന്റെ ആവശ്യം തള്ളി

മാണി സി. കാപ്പന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. മാണി സി. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫില്‍ പിളര്‍പ്പ് ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. 12 സീറ്റെന്ന പി.ജെ. ജോസഫിന്റെ ആവശ്യം യോഗം തള്ളി.
മാണി സി. കാപ്പന്‍ കോണ്‍ഗ്രസിനൊപ്പം വരണമെന്നതായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു രമേശ് ചെന്നിത്തലയുടെ നിലപാട്. മാണി സി. കാപ്പന്‍ എന്‍സിപി എന്ന നിലയില്‍ തന്നെ യുഡിഎഫില്‍ വരുന്നതാണ് ഗുണകരമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തില്‍ മുല്ലപ്പള്ളി വീണ്ടും തന്റെ നിലപാട് അറിയിക്കുകയായിരുന്നു.
Story Highlights – Confusion in Congress over Mani c. Kappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here