മറ്റൊരു നഗരത്തിന്റെ പേര് കൂടി മാറ്റി; മധ്യപ്രദേശിലെ ഹോഷംഗാബാദ് ഇനി നർമദാപുരം

മറ്റൊരു നഗരത്തിന്റെ പേര് കൂടി മാറ്റി. മധ്യപ്രദേശിലെ ഹോഷംഗാബാദ് ഇനി നർമദാപുരം എന്നറിയപ്പെടും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പേരുമാറ്റം പ്രഖ്യാപിച്ചത്.
നർമദ ജയന്തി പരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തിലാണ് ഹോഷംഗാബാദിന്റെ പേര് മാറ്റിയതായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് പ്രൊപ്പോസൽ നൽകുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
നർമദാ നദിക്കരയിൽ സിമന്റ്, കോൺക്രീറ്റ് പണികൾ അനുവദിക്കില്ലെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. പേര് മാറ്റിയതിൽ സന്തോഷം പങ്കുവച്ച് പ്രോ ടേം സ്പീക്കർ രാമേശ്വർ ശർമയും രംഗത്തെത്തി. ‘ഇതൊരു ചരിത്ര മുഹൂർത്തമാണ്. പ്രദേശം ആക്രമിച്ച ഹോഷാംഗ് ഷാ എന്ന അക്രമകാരിയിൽ നിന്ന് മാ നർമദയുടെ പേരിൽ നഗരത്തെ നാമകിരണം ചെയ്തതിൽ സന്തോഷമാണ്- രാമേശ്വർ ശർമ പറഞ്ഞു.
Story Highlights – hoshangabad changed name
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here