Advertisement

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കും

February 21, 2021
2 minutes Read

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ബംഗളൂരു സെഷന്‍സ് കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള നടപടിയും ക്രൈംബ്രാഞ്ച് ശക്തമാക്കി.

നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരി. 2018 ഡിസംബര്‍ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

Story Highlights – Beauty parlor gun fire case; Ravi Pujari’s voice sample will be examined

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top