കേരള പോൾ ട്രാക്കർ സർവേ; ആദ്യ ചോദ്യങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണം ഇങ്ങനെ

ട്വന്റിഫോറിന്റെ പോൾ ട്രാക്കർ സർവേയിൽ, ഇ ശ്രീധരന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമോ എന്നതായിരുന്നു ആദ്യ ചോദ്യം. ഇതിനോട് പ്രതികരിച്ച 44 ശതമാനം ആളുകളും ശ്രീധരന്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നായിരുന്നു പ്രതികരിച്ച്. നാൽപത് ശതമാനം പേർ ഗുണം ചെയ്യില്ലെന്ന് പ്രതികരിച്ചപ്പോൾ പതിനാറ് ശതമാനം ആളുകൾ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.
ജോസ്. കെ. മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ഇതിന് 44 ശതമാനം ഗുണം ചെയ്യില്ലെന്നും 40 ശതമാനം ഗുണം ചെയ്യുമെന്നും പ്രതികരിച്ചു. മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് യുഡിഎഫിന്റെ സാധ്യത വർധിപ്പിക്കുമോ എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. ഇതിന് 45 ശതമാനം ആളുകൾ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് യുഡിഎഫിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പ്രതികരിച്ചു. 37 ശതമാനം സാധ്യത വർധിപ്പിക്കില്ലെന്നും അഭിപ്രായപ്പെട്ടു.
പോൾ ട്രാക്കർ സർവേയിൽ നാലാമത്തെ ചോദ്യം ഉമ്മൻചാണ്ടി നേതൃനിരയിൽ സജീവമായത് യുഡിഎഫിന് ഗുണകരമാകുമോ എന്നതായിരുന്നു. 67 ശതമാനം പേർ ഗുണകരമാകുമെന്നും 25 ശതമാനം ഗുണകരമാകില്ലെന്നും പ്രതികരിച്ചു. പന്ത്രണ്ട് ശതമാനം പേർ അറിയില്ലെന്ന മറുപടിയും നൽകി.
Story Highlights – Kerala poll tracker survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here