Advertisement

ഇന്ന് നടി ആറന്മുള പൊന്നമ്മയുടെ ഓര്‍മ ദിനം

February 21, 2021
1 minute Read
aranmula ponnamma

ഇന്ന് ചലച്ചിത്ര നടി ആറന്‍മുള പൊന്നമ്മയുടെ ഓര്‍മ ദിനം. വാത്സല്യനിധിയായ അമ്മയായും മുത്തശ്ശിയായും ആറന്മുള പൊന്നമ്മ മലയാളത്തിന്റെ അഭ്രപാളിയില്‍ അരനൂറ്റാണ്ടിന് മേല്‍ നിറഞ്ഞുനിന്നു. അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ച ആറന്മുള പൊന്നമ്മ വിട വാങ്ങിയത് 2011 ഫെബ്രുവരി 21നാണ്.
മലയാള സിനിമയില്‍ ഒരു അമ്മ അല്ലങ്കില്‍ ഒരു മുത്തശ്ശി കഥാപാത്രത്തെ കുറിച്ച് ഒരു എഴുത്തുകാരനോ സംവിധായകനോ ചിന്തിക്കുമ്പോള്‍ ആദ്യം തെളിഞ്ഞു വരുന്ന രൂപമാണ് ആറന്മുള പൊന്നമ്മയുടെത്. അര നൂറ്റാണ്ടിലേറെ മലയാളികള്‍ അമ്മ എന്ന് മനസില്‍ പ്രതിഷ്ഠിച്ചു പോന്ന രൂപം ആറന്മുള പൊന്നമ്മുടേതായിരുന്നു.

Read Also : ഇന്ന് ബെഞ്ചമിന്‍ ബെയ്‌ലിയുടെ ഓര്‍മ്മദിനം

ഗായകന്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തില്‍ അഭിനയിച്ചു കൊണ്ടാണ് പൊന്നമ്മ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസായിരുന്നു പ്രായം. തുടര്‍ന്ന് നാടകങ്ങളില്‍ സജീവമായി.

1950ല്‍ പുറത്തിറങ്ങിയ ശശിധരന്‍ എന്ന ചലച്ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങി. ആദ്യ ചിത്രങ്ങളിലെ അമ്മ വേഷങ്ങളെത്തുടര്‍ന്ന് പൊന്നമ്മയെ തേടി വന്നതെല്ലാം അമ്മ വേഷങ്ങളായിരുന്നു. 60 വര്‍ഷങ്ങളോളം അഭിനയ രംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍, രണ്ടാമത്തെ തലമുറയിലെ നായകനായ പ്രേം നസീര്‍, സത്യന്‍, തുടങ്ങിയവര്‍, മൂന്നാം തലമുറയിലെ നായകന്മാരായ മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടേയല്ലാം അമ്മ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷനിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. 2006ല്‍ കേരള സര്‍ക്കാരിന്റെ ജെ സി ഡാനിയേല്‍ പുരസ്‌കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.

Story Highlights – aranmula ponnamma, memorial day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top