Advertisement

ലോകത്തിലെ ഏറ്റവും ആഴമേറിയത് ; വിസ്മയമാണ് ബൈക്കൽ തടാകം

February 22, 2021
2 minutes Read

പ്രകൃതിയിൽ അവിശ്വസനീയമായ അല്ലെങ്കിൽ വളരെ പ്രത്യേക സൗന്ദര്യമുള്ള പ്രകൃതി പ്രതിഭാസങ്ങൾ കാണാൻ കഴിയും. അത്തരത്തിൽ ഒന്നാണ് ബൈക്കൽ തടാകം. റഷ്യയിലെ സൈബീരിയയിലാണ് തെളിമയാർന്ന ബൈക്കൽ തടാകം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ പകുതിയോളം നീളവും പകുതിയോളം വീതിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ബൈക്കൽ അത്ഭുതങ്ങളുടെ ഒരു കലവറയാണ്. ഏറ്റവും ആഴവും തെളിമയാർന്ന ജലവുമുള്ള ഈ തടാകമാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും. ഭൂമിശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ജലശാസ്ത്രം എന്നിവയിൽ അതിശയകരമാണ് ബൈക്കൽ തടാകം.

പഴക്കമേറിയതും ഒറ്റപ്പെട്ടുള്ള കിടപ്പും കാരണം പരിണാമത്തിന്റെ വലിയയൊരു പഠനകേന്ദ്രമാണ് ബൈക്കൽ തടാകവും ചുറ്റുമുള്ള ഇടങ്ങളും. 2600 ലധികം ഇനങ്ങളും മൃഗങ്ങളുടെ ഉപജാതികളും ബൈക്കൽ തടാകത്തിൽ അഭയം കണ്ടെത്തി. അതിൽ പകുതിയും ഈ ജലസംഭരണിയിൽ മാത്രം വസിക്കുന്നു.

Read Also : അപകടം പതിയിരിക്കുന്ന യെല്ലോ സ്റ്റോൺ

വെള്ളത്തിലെ ഉയർന്ന ഓക്സിജൻ ഉള്ളതുകൊണ്ടാണ് ഇവയെ ഇവിടെ ആകർഷിക്കുന്നത്. ഈ ജീവികളിലിൽ 80 ശതമാനത്തിലേറെ ലോകത്ത് മറ്റൊരിടത്തും കാണാത്തതാണെന്നത് ബൈക്കൽ തടാകത്തെ ഗവേഷകരുടെ സ്വർഗ്ഗമായിത്തീർക്കുന്നു. ജപ്പാന്റെ സഹകരണത്തോടെ ഇവിടെ നടത്തിയ ആഴത്തിലേക്കുള്ള പഠനങ്ങൾ കഴിഞ്ഞ 67 ലക്ഷം വർഷങ്ങളിൽ ഭൂമിയിലുണ്ടായ കാലാവസ്ഥാമാറ്റങ്ങൾ പഠിക്കാൻ സഹായിച്ചിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്നും 4000 അടിയിൽ താഴെയുള്ള തടാകത്തിന്റെ ഏറ്റവും ആഴമുള്ള സ്ഥലത്തു 5300 അടിയിലധികം ആഴമുണ്ട്. 12,248 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ബൈക്കലിന്റെ ശരാശരി 2,442 അടി ആഴത്തിലാണ്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഒരു വിശാലമായ താഴവരയിൽ 25 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സൃഷ്ടിക്കപ്പെട്ട തടാകമാണിത്. ഏതാണ്ട്‌ 330 നദികള്‍ ഇതിലേക്ക്‌ ഒഴുകിയെത്തുമ്പോള്‍ ഈ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന അങ്കാര നദിയിൽക്കൂടി മാത്രമാണ്‌ വെള്ളം പുറത്തേക്കുപോകുന്നത്‌. അങ്കാര നദിയുടെ തുടക്കസ്ഥലത്തുതന്നെ ഒരു കിലോമീറ്ററാണു വീതി.

അതിശയകരമായ പർവ്വത പ്രകൃതി ദൃശ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ബൈക്കൽ പ്രദേശത്ത് വേനൽകാലം 2.5 മാസക്കാലത്തോളം മാത്രമേ നിലനിൽക്കുകയുള്ളൂ. ജൂൺ തുടക്കം മുതൽ തടാകത്തിൽ മഞ്ഞുമലകൾ കാണാ കഴിയും. തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിന്റെ കാഴ്ച ആരെയും അമ്പരപ്പിക്കും. തടാകത്തിന്റെ ഉള്ളറകൾ വളരെ വ്യക്തമായി മഞ്ഞുപാളികൾക്കുളിലൂടെ കാണാൻ സാധിക്കും. നിരവധി കായിക സാഹസിക പ്രവർത്തനങ്ങളും ശൈത്യകാലത്ത് തടാകത്തിനു മുകളിൽ നടത്തപ്പെടുന്നുണ്ട്. ഐസ് കട്ടയായ തടാകത്തിന് മുകളിൽ മത്സരങ്ങൾ നടത്തപ്പെടുമ്പോൾ നിരവധി ആളുകളാണ് പങ്കാളികളാകാൻ വർഷാവർഷം എത്തുന്നത്. പരിചയ സമ്പന്നരും അറിയപ്പെടുന്നവരുമായ ഐസ് ക്യാപ്റ്റന്മാർ മാത്രമാണ് ശൈത്യകാലത്ത് ടൂറുകളെ നയിക്കുന്നത് .

1996 -ൽ ബൈക്കൽ തടാകത്തെ യുനസ്കോ ലോകപൈതൃക പട്ടികയിൽപ്പെടുത്തി. രണ്ടരക്കോടി വർഷം പ്രായമുള്ള ഈ തടാകത്തിനു ചുറ്റും വലിയൊരു പ്രദേശം ഇന്നു സംരക്ഷിതമേഖലയാണ്. ഈ വിസ്മയം കണ്ടുമതിയാവാത്ത യാത്രികരും ജീവലോകത്തിന്റെ മഹാത്ഭുതം പഠിക്കാൻ ഗവേഷകരും എന്നും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.

Story Highlights – World’s deepest lake Baikal , Russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top