ദക്ഷിണാഫ്രിക്കൻ വനിതാ ടീമിന്റെ ഇന്ത്യൻ പര്യടനം; മത്സരങ്ങൾ മാർച്ച് ഏഴ് മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ഇന്ത്യൻ പര്യടനം മാർച്ച് ഏഴ് മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ബയോബബിൾ സംവിധാനത്തിൽ ലക്നൗവിലോ കാൺപൂരിലോ ആവും മത്സരങ്ങൾ. ഒരു വർഷത്തിനു ശേഷമാണ് ഇന്ത്യൻ വനിതാ ടീം രാജ്യാന്തര മത്സരങ്ങൾക്കായി കളിക്കളത്തിൽ ഇറങ്ങുന്നത്.അഞ്ച് ടി-20കളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിൽ ഉള്ളത്.
Read Also : ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര; മത്സരം ഗ്രീൻഫീൽഡിൽ നടത്താനാവില്ലെന്ന് കെസിഎ അറിയിച്ചു
തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് ആണ് പരമ്പരയ്ക്കായി ആദ്യം വേദിയാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഗ്രൗണ്ടിൽ സൈനിക റിക്രൂട്ട്മെൻ്റ് നടക്കുന്നതിനാൽ ഇവിടെ മത്സരങ്ങൾ നടത്താൻ കഴിയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. സ്റ്റേഡിയത്തിൻ്റെ നടത്തിപ്പ് അവകാശമുള്ള ഐ.എൽ & എഫ്.എസ് കമ്പനിയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം റിക്രൂട്ട്മെന്റ് റാലിക്ക് വിട്ടുനൽകിയത്.
മാർച്ച് പകുതിയോടെയാണ് വനിതാ ക്രിക്കറ്റ് പരമ്പരയ്ക്ക് ഗ്രീൻഫീൽഡ് സ്റ്റേഡിയം സജ്ജമാകേണ്ടിയിരുന്നത്. എന്നാൽ, സൈനിക റിക്രൂട്ട്മെന്റ് വേദി മത്സരത്തിന് തടസ്സമാകും. മുൻ നിശ്ചയിച്ച റിക്രൂട്ട്മെൻറ് റാലിക്ക് അനുമതി നൽകിയതിനാൽ പരമ്പര നടത്താനാകില്ലെന്ന് കെസിഎ, ബിസിസിഐയെ അറിയിക്കുകയായിരുന്നു.
Story Highlights – Indian Women vs South Africa Likely To Start From March 7
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here