Advertisement

സെമിത്തേരി ആക്ട് റദ്ദാക്കല്‍; ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന്

February 24, 2021
1 minute Read
life mission case highcourt today

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രിംകോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം.

Read Also : സംസ്‌കാരം മലമുകളിലെ സെമിത്തേരിയിൽ തന്നെ; പ്രതിഷേധിച്ചവരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് എംഎൽഎ വികെ പ്രശാന്ത്

എന്നാല്‍ മൃതദേഹം മുന്നില്‍ വച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തിലാണ് നിയമനിര്‍മാണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം മാന്യമായി സംസ്‌കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനായാണ് നിയമം കൊണ്ടുവന്നതെന്നും സര്‍ക്കാരിന് വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു.

കോതമംഗലം പള്ളിത്തര്‍ക്കവിഷയത്തില്‍ സര്‍ക്കാരിന്റെ അപ്പീലും പരിഗണനയിലിരിക്കെയാണ് സെമിത്തേരി ആക്ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഓര്‍ത്തഡോക്‌സ് സഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights – high court, church dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top