സ്വവർഗ വിവാഹം മൗലികാവകാശമല്ല; കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ
സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. സ്വവർഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു.
സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാൽ ഇത് മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ വ്യവസ്ഥതിയനുസരിച്ച് സ്ത്രീക്കും പുരുഷനും മാത്രമേ വിവാഹം സാധ്യമാകുകയുള്ളൂ. ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യൽ മാര്യേജ് ആക്ട്, ഫോറിൻ മാര്യേജ് ആക്ട് എന്നിവ പ്രകാരം സ്വവർഗ വിവാഹം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
Story Highlights – Same sex marriage
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here