Advertisement

എല്ലാവരും തുല്യരായ ആദർശലോകം; മാനവ ഐക്യത്തിന്റെ നഗരം ഓറോവിൽ

February 26, 2021
3 minutes Read

ഓറോവിൽ എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം പുലരിയുടെ നഗരമെന്നാണ്. ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ച് മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരിടം. മനുഷ്യർ തമ്മിൽ ഐക്യപ്പെട്ടാൽ ചെയ്ത് തീർക്കുവാൻ കഴിയുന്നത് അത്ഭുതങ്ങളാണെന്ന് ആളുകളെ ഓർമിപ്പിക്കുന്ന ഒരിടം. സമത്വത്തിന്റെ ആശയം മുന്നിൽ നിർത്തി പോരാടുന്ന ഓറോവിൽ ഇന്ന് ലോകത്തിനു അത്ഭുതമാണ്. തമിഴ്നാട്ടിലെ വില്ലുപുരത്തിനു സമീപം പോണ്ടിച്ചേരിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഓറോവിൽ ഒരു ആഗോള നഗരമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരേ മനസ്സോടെ കഴിയുന്ന സ്ഥലമാണ് ഇവിടം.

പുലരിയുടെ ഈ നഗരം പ്രതീക്ഷയുടെ പുതിയ പ്രകാശം പൊഴിക്കുന്നു. ഓറോവിൽ എത്തിയാൽ ആദ്യം കാണേണ്ട ഇടങ്ങളിലൊന്നാണ് മാത്രി മന്ദിർ. സുവർണ്ണ നിറത്തിലുള്ള ഒരു ഗോളം പോലെ തോന്നിക്കുന്ന ഇതിന്റെ വിസ്മയങ്ങൾ അറിയണമെങ്കിൽ അതിനുള്ളിലേക്ക് കയറണം. യോഗ, ധ്യാനം, ആത്മീയമായ സമ്മേളനങ്ങൾ തുടങ്ങിയവയ്‌ക്കായി നിർമ്മിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണിത്. മൂടി നിൽക്കുന്ന നിശബ്തതയാണ് ഇതിന്റെ പ്രത്യേകത.

Read Also : അപകടം പതിയിരിക്കുന്ന യെല്ലോ സ്റ്റോൺ

ഓറോവില്ലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ബൊട്ടാണിക്കൽ ഗാർഡൻ ഇവിടെ എത്തുന്നവരുടെ പ്രധാന ആകർഷങ്ങളിലൊന്നാണ്. ഇതിനോട് ചേർന്ന് ഒരു പരിസ്ഥിതി പഠന കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്.

സാധാരണ ഭൂമിയെ കാടുകളാക്കി മാറ്റി പ്രകൃതിയോടുള്ള കടമ കാണിക്കുന്നവർ കൂടിയാണ് ഇവിടെ ഉള്ളവർ. പ്രത്യേകം പരിശീലനം ലഭിച്ച ആളുകളുടെ നേതൃത്വത്തിലാണ് ഇവിടെ നവവൽക്കരണ പ്രവർത്തങ്ങൾ നടക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ജാതിയുടെയോ മതത്തിന്റെയോ വർണ്ണത്തിന്റെയോ ഒന്നും വ്യത്യാസമില്ലാതെ ഒരു പോലെ ജീവിക്കുന്ന സ്ഥലമാണിത്. അത് കൊണ്ട് ഇവിടെ വ്യത്യസ്തങ്ങളായ സംസ്കാരത്തിന്റെ കൂടി ചേരലുകൾ കാണുവാൻ സാധിക്കും.

Read Also : അപ്രത്യക്ഷമാകുന്ന വാൻ ദ്വീപ് ;

സാധാരണ ഗതിയിൽ ഇവിടെയുള്ളവർ ഒരുമിച്ചുകൂടി തങ്ങളുടെ നാടിനെക്കുറിച്ച് പറയുവാനും മറ്റുള്ളവരുടെ സംസ്കാരങ്ങളെ അറിയുവാനും ശ്രമിക്കുന്നു . ഓറോവിൽ ഒരു ലോക മാനുഷിക സാഹോദര്യ നഗരം ആണ്.

Story Highlights – Auroville is a universal city in the making in south-India dedicated to the ideal of human unity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top