ബിജെപിയുടെ മോട്ടോർ സൈക്കിൾ റാലിയിൽ സ്‌കൂട്ടറോടിച്ച് സ്മൃതി ഇറാനി

ബിജെപിയുടെ മോട്ടോർ സൈക്കിൾ റാലിയിൽ സ്‌കൂട്ടറോടിച്ച് സ്മൃതി ഇറാനി. രാജ്‌നാഥ് സിംഗും, സ്മൃതി ഇറാനിയും പശ്ചിമ ബംഗാളിൽ നടത്തുന്ന തെരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാഗമായാണ് റാലി.
മേഖല തിരിഞ്ഞാണ് ഇരുവരും ക്യാമ്പെയിൻ നടത്തുന്നത്. ബലൂർഘട്ടിൽ ബിജെപി അധ്യക്ഷൻ ദിലീപ് ഘോിനൊപ്പമാണ് രാജ്‌നാഥ് സിംഗ് ക്യാമ്പെയിൻ നടത്തുന്നത്. സ്മൃതി ഇറാനിയാകട്ടെ ബരൈപൂർ-സൊവാർപൂർ മേഖലയിലാണ്.
കഴിഞ്ഞി ദിവസം പശ്ചിമ ബംഗൾ മുഖ്യമന്ത്രി മമതാ ബാനർജി ഓഫിസിൽ ഇലക്ട്രിക്ക് സ്‌കൂട്ടറിൽ എത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനയിൽ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ഈ നടപടി വഴി. നഗരവികസന കാര്യ മന്ത്രി ഫിർഹാദ് ഹക്കീമാണ് സ്‌കൂട്ടർ ഓടിച്ചത്. മന്ത്രിയുടെ പിന്നിലാണ് മുഖ്യമന്ത്രി മമതാ ബാനർജി ഇരുന്നത്.
Story Highlights – Smriti Irani riding scooter in Baruipur Sonarpur area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here