Advertisement

ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് തടയാൻ നിയമം നിർമിക്കുമെന്ന് കെ. സുരേന്ദ്രൻ

February 27, 2021
1 minute Read

ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് തടയാൻ നിയമം നിർമിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലാണ് ഇത്തരത്തിൽ ഒരു നിയമത്തിന്റെ ആവശ്യമുള്ളത്. ഉത്തർപ്രദേശിൽ അത്രയ്ക്ക് പ്രശ്‌നമില്ല. കേരളത്തിൽ മതപരിവർത്തനവും തീവ്രവാദവും ശക്തമാണെന്നും കെ. സുരേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലൗ ജിഹാദ് വലിയൊരു വിഷയമാണ്. ഹിന്ദു സമൂഹം ഇക്കാര്യം പറയുമ്പോൾ ആർഎസ്എസ് അജണ്ടയാണെന്ന് പറയുന്നു. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരും ലൗ ജിഹാദിനെതിരെ രംഗത്തുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മുന്നണി വിപുലീകരം ലക്ഷ്യംവയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണ എൻഡിഎയിൽ ഉണ്ടായിരുന്നവരെ തിരിച്ചുകൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലീം ലീഗിനെ കൂടി സഹകരിപ്പിക്കണമെന്ന ശോഭാ സുരേന്ദ്രന്റെ വാദവും സുരേന്ദ്രൻ തള്ളി. മുസ്ലിം ലീഗും, സിപിഐഎമ്മും കോൺഗ്രസും തങ്ങളുടെ പട്ടികയിൽ ഒരിക്കലും ഉൾപ്പെടില്ലെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights – Love jihad, K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top