Advertisement

കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സുരക്ഷാവീഴ്ച; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

February 27, 2021
1 minute Read
three police officers suspended

തിരുവനന്തപുരം എആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ടി.പി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയപ്പോൾ സുരക്ഷാവീഴ്ച സംഭവിച്ചതിനെ തുടർന്നാണ് നടപടി. എഎസ്‌ഐ ജോയിക്കുട്ടി, സിപിഒ മാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണൻ എന്നിവർക്കാണ് സസ്‌പെൻഷൻ.

കൊടി സുനി പ്രതിയായ മറ്റ് കേസുകളുടെ വിചാരണക്കായി ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ കോടതിയിൽ കൊണ്ടുപോകുന്ന വഴിയാണ് സംഭവം. സുനിക്കും രണ്ട് കൂട്ടുപ്രതികൾക്കും പൊലീസുകാർ വഴിവിട്ട സഹായം ലഭ്യമാക്കിയെന്നാണ് കണ്ടെത്തൽ. സുനിയെ വീട്ടിൽ കൊണ്ടുപോയെന്നും ആക്ഷേപമുണ്ട്.

Story Highlights – three police officers suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top