24 കേരള പോൾ ട്രാക്കർ സർവേ: വോട്ടിനെ സ്വാധീനിക്കുന്ന മുഖ്യ വിഷയങ്ങൾ കിറ്റ്, പെൻഷൻ പദ്ധതികളെന്ന് ഫലം

24 കേരള പോൾ ട്രാക്കർ സർവേയിൽ വോട്ടിനെ സ്വാധീനിക്കുന്ന മുഖ്യ വിഷയങ്ങൾ കിറ്റ്, പെൻഷൻ പദ്ധതികളെന്ന് കൂടുതൽ ആളുകൾ. തൊഴിൽ നിയമനം, കൊവിഡ് പ്രതിരോധം, ശബരിമല ആചാര സംരക്ഷണം, സ്വർണക്കടത്ത്-ലൈഫ് വിവാദം എന്നിവയൊക്കെയാണ് അടുത്ത സ്ഥാനങ്ങളിൽ എത്തിയത്. സോളാർ കേസ്, പാലാരിവട്ടം, സ്വർണ നിക്ഷേപത്തട്ടിപ്പ് വിഷയങ്ങളാണ് അവസാനം എത്തിയത്.
31 ശതമാനം ആളുകളാണ് കിറ്റ്-പെൻഷൻ പദ്ധതികളെ പിന്തുണച്ചത്. 21 ശതമാനം ആളുകൾ തൊഴിൽ നിയമനത്തെ പിന്തുണച്ചു. 20 ശതമാനം പേർ കൊവിഡ് പ്രതിരോധത്തിനും 12 ശതമാനം പേർ ശബരിമല ആചാരസംരക്ഷണത്തിനും പിന്തുണ നൽകി. സ്വർണക്കടത്ത്-ലൈഫ് വിവാദം 11 ശതമാനം പേരുടെ പിന്തുണ നേടി. സോളാർ കേസ്, പാലാരിവട്ടം, സ്വർണ നിക്ഷേപത്തട്ടിപ്പ് വിഷയങ്ങളെ 0.5 ശതമാനം വീതം ആളുകളാണ് പിന്തുണച്ചത്.
Story Highlights – 24 kerala poll tracker survey 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here