നിയമസഭ തെരഞ്ഞെടുപ്പ്: മൂന്ന് സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ്

നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ്. കൂത്തുപറമ്പ്, ബേപ്പൂര്‍, ചേലക്കര മണ്ഡലങ്ങള്‍ ലീഗിന് വിട്ടുനല്‍കാന്‍ പ്രാഥമിക ധാരണയായി. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും. കൂത്തുപറമ്പില്‍ ലീഗിന്റെ സംസ്ഥാന നേതാക്കള്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാക്കാമെന്ന് കെ. സുധാകരന്‍ എംപി ലീഗ് നേതൃത്വത്തെ അറിയിച്ചു.
മുസ്ലീംലീഗിന് അധികമായി രണ്ട് സീറ്റ് നല്‍കാമെന്നായിരുന്നു ഏകദേശ ധാരണയായിരുന്നത്. എന്നാല്‍ മൂന്ന് സീറ്റ് അധികമായി വേണമെന്ന നിലപാടില്‍ മുസ്ലീംലീഗ് ഉറച്ചുനില്‍ക്കുകയായിരുന്നു. പ്രാഥമികമായി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. പ്രാദേശിക എതിര്‍പ്പുകളെ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നിലവില്‍ പുരോഗമിക്കുകയാണ്. രണ്ട് സീറ്റുകള്‍ യൂത്ത് ലീഗിന് നല്‍കാനാണ് തീരുമാനം.
Story Highlights – Assembly elections: Muslim League demands three more seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here