സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്; പേരുകള്‍ നിര്‍ദേശിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ. എംപിമാരും സമിതി അംഗങ്ങളും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിര്‍ദേശിക്കും. സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങളും യോഗത്തില്‍ അവതരിപ്പിക്കും.
ഉമ്മന്‍ ചാണ്ടിയൊഴികെ അഞ്ച് തവണ ജയിച്ചവരെ മാറ്റിനിര്‍ത്തണമെന്ന് ടി എന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു. രണ്ട് തവണ തുടര്‍ച്ചയായി തോറ്റവരെയും ഒഴിവാക്കണം. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. 94 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കുമെന്നും വിവരം. രണ്ട് പട്ടികയായി ആയിരിക്കും സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യത.
അതേസമയം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കെഎസ് യുവും യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും രംഗത്തെത്തി. 20 സീറ്റുകള്‍ വേണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അഞ്ച് സീറ്റ് വേണമെന്ന് ഐഎന്‍ടിയുസിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വനിത സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി അധ്യക്ഷ ലതിക സുഭാഷ് നാളെ കത്ത് നല്‍കും.
Story Highlights – congress, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here