Advertisement

പതിവ് രീതിയിൽ നിന്നും മാറിയുള്ള സിനിമ; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ

March 2, 2021
2 minutes Read

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ഒരു സാധാരണ ഇന്ത്യൻ അടുക്കളയിലെ സ്ത്രീകളുടെ കഥയാണ് സിനിമയിൽ ആവിഷ്ക്കരിച്ചത്. ഇപ്പോഴിതാ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പതിവ് സിനിമയിൽ നിന്നും മാറിയുള്ള സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്നും തന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള മാറ്റങ്ങളാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെ അദ്ദേഹം പറഞ്ഞു. ”മഹാനായ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‍ണൻ മഹത്തായ അടുക്കളയെക്കുറിച്ച് സംസാരിക്കുന്നു. ഞങ്ങൾക്ക് ഇതൊരു വലിയ അംഗീകാരമാണ്”. അടൂർ ഗോപാലകൃഷ്ണന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ജിയോ ബേബി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെയാണ് ”പതിവ് രീതിയിൽ നിന്നും മാറിയുള്ള സിനിമ . സർവിത ചർവ്വണം ചെയ്ത രീതിയിൽ നിന്നും മാറി പുതുതായി എന്തെങ്കിലും മലയാള സിനിമയിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. അത്തരത്തിൽ മാറ്റങ്ങൾ വരുന്നതിൽ സന്തോഷമുണ്ട്. കല്യാണം കഴിച്ചുകൊണ്ട് വന്ന പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ ഒതുക്കുന്ന പ്രവണത, അത് സ്വാഭാവികമാണെന്നാണ് വീട്ടുകാർ കരുതുന്നത്. ആ വീട്ടിലെ അമ്മ ആ രീതിയോട് മെരുകി കഴിഞ്ഞിരിക്കുന്നു. ഭർത്താവിന്റെയും അച്ഛന്റെയും മുഖത്തേയ്ക്ക് അഴുക്കുവെള്ളം ഒഴിക്കുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. അടുക്കളയിലേക്കുള്ള പൈപ്പ് കേടായ കാര്യം ഭർത്താവിനോട് പറഞ്ഞിട്ടും അയാൾ അത് നിസ്സാരമായി കണ്ടു. ഇനിയും മാറ്റം വരാത്ത പുരുഷന്മാരുടെ മാനസിക അവസ്ഥയെക്കുറിച്ചാണ് സിനിമ പറയുന്നത്.”

ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സർജിൻ രാജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

Story Highlights – Adoor Gopalakrishnan about ‘The Great Indian Kitchen’ Movie.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top