ഏകദിന പരമ്പരയിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. വർക്ക്ലോഡ് മാനേജ്മെൻ്റിൻ്റെ ഭാഗമായാണ് ബുംറയ്ക്ക് വിശ്രമം അനുവദിക്കുക. അവസാന ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡിൽ നിന്ന് നീക്കി താരത്തിനു വിശ്രമം അനുവദിച്ചിരുന്നു. ടി-20 പരമ്പരയിലും ബുംറ കളിക്കില്ല. ഇതിനു പിന്നാലെയാണ് ഏകദിന പരമ്പരയിലും ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.
2020 ഐപിഎൽ മുതൽ ബയോ സെക്യുർ ബബിളുകളിൽ കഴിയുന്ന 10 താരങ്ങളാണ് നിലവിൽ ഉള്ളത്. ഇവരിൽ 8 പേർക്കും വിശ്രമം അനുവദിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ബുംറയ്ക്കൊപ്പം രോഹിത് ശർമ്മ, ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ എന്നിവരും ഏകദിന പരമ്പരയിൽ കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്.
Read Also : ഐപിഎലിൽ ക്രിക്കറ്റ് മറന്ന് പണത്തിനു പ്രാധാന്യം കല്പിക്കുന്നു; പിഎസ്എൽ ആണ് നല്ലത്: ഡെയിൽ സ്റ്റെയിൻ
അതേസമയം, മാർച്ച് നാലു മുതലാണ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുക. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 1-2ന് മുന്നിലെത്തിയത്.
മൂന്നാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിൻ്റെ എതിരാളികൾ.
Story Highlights – Bumrah expected to miss ODI series against England
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here