Advertisement

മുത്തൂറ്റും സ്കോഡയും പിന്മാറി; ചെന്നൈ സൂപ്പർ കിംഗ്സ് സ്പോൺസർമാരായി മിന്ത്ര

March 2, 2021
3 minutes Read
Muthoot Skoda CSK’s Myntra

ദീർഘകാലമായി ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടൈറ്റിൽ സ്പോൺസറായ മുത്തൂറ്റ് പിന്മാറി. പിന്നാലെ പ്രമുഖ കാർ നിർമാതാക്കളായ സ്കോഡ 25 കോടി രൂപയ്ക്ക് ടൈറ്റിൽ സ്പോൺസർ ആവാൻ തയ്യാറായിരുന്നു. എന്നാൽ, ഇപ്പോൾ സ്കോഡയും പിന്മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്കോഡ പിന്മാറിയതിനു പിന്നാലെ ഓൺലൈൻ ഫാഷൻ കമ്പനിയായ മിന്ത്ര ടൈറ്റിൽ സ്പോൺസറായി എന്നും സൂചനയുണ്ട്. മിന്ത്രയും ചെന്നൈ സൂപ്പർ കിംഗ്സുമായി 22-23 കോടി രൂപയുടെ കരാർ ആണെന്നാണ് റിപ്പോർട്ട്.

“ഐപിഎൽ എന്നാൽ പെർഫോമൻസാണ്. ചെന്നൈ നന്നായി കളിച്ചുകൊണ്ടിരുന്നപ്പോൾ, ധോണി ലോകത്തിൻ്റെ നെറുകയിലായിരിക്കുമ്പോൾ, ബ്രാൻഡുകൾ ചെന്നൈയുടെ സ്പോൺസർ ആവാൻ വരിനിന്നു. പ്രകടനം മോശമായപ്പോൾ, ധോണി വിരമിച്ചപ്പോൾ ചെന്നൈക്ക് കാര്യങ്ങൾ ബുദ്ധിമുട്ടിലായി.”- ഐപിഎൽ സ്പോൺസർഷിപ്പ് വിദഗ്ധൻ പറഞ്ഞതായി ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്തു.

Read Also : ഐപിഎൽ ലേലം; വിശകലനം

കഴിഞ്ഞ ഐപിഎൽ സീസണിൽ ആദ്യമായി ചെന്നൈ പ്ലേ ഓഫ് യോഗ്യത നേടാനാവാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെ ചെന്നൈയുടെ ബ്രാൻഡ് വാല്യു ഇടിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, വരുന്ന ഐപിഎൽ സീസൺ 6 വേദികളിൽ നടത്താനുള്ള ബിസിസിഐ തീരുമാനത്തിനെ എതിർത്ത് പഞ്ചാബ്, രാജസ്ഥാൻ, ഹൈദരാബാദ് ഫ്രാഞ്ചൈസികൾ രംഗത്തെത്തിയിരുന്നു. മറ്റ് അഞ്ച് ടീമുകൾക്ക് അവരവരുടെ സ്വന്തം ഹോംഗ്രൗണ്ടിൽ കളിക്കാൻ സാധിക്കുമെന്നും അതുവഴി അവർക്ക് ലഭിക്കുന്ന ഹോം സപ്പോർട്ട് തങ്ങൾക്ക് നഷ്ടമാവുമെന്നും ഫ്രാഞ്ചൈസികൾ പറയുന്നു.

Story Highlights – Muthoot and Skoda backs out from CSK’s sponsorship; Myntra in race as replacement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top