ബംഗാളില്‍ സിപിഐഎം നിലപാട് ബിജെപിയെ സഹായിക്കുന്നതാണെന്ന കുറ്റപ്പെടുത്തലുമായി സിപിഐഎംഎല്‍

ബംഗാളില്‍ സിപിഐഎം നിലപാട് ബിജെപിയെ സഹായിക്കുന്നതാണെന്ന കുറ്റപ്പെടുത്തലുമായി സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപാന്‍കര്‍ ഭട്ടാചാര്യ. മമതയും ബിജെപിയും ഒരുപോലെ ശത്രുവാണെന്ന സിപിഐഎം നിലപാട് തെറ്റാണെന്ന് സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപാന്‍കര്‍ ഭട്ടാചാര്യ ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തില്‍ ഇത്തവണ സിപിഐഎംഎല്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടിലെ ആവേശം ദിപാന്‍കര്‍ ഭട്ടാചാര്യ ബംഗാളിന്റെ കാര്യത്തില്‍ പങ്കുവ വയ്ക്കുന്നില്ല. ഇടത് പക്ഷത്തിന് നേതൃത്വം നല്‍കുന്ന സിപിഐഎം നിലപാട് ബിജെപിയെ സഹായിക്കുന്നതാണെന്ന കുറ്റപ്പെടുത്തലാണ് സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ഇക്കാര്യത്തില്‍ നടത്തുന്നത്.
കോണ്‍ഗ്രസുമായി രാഷ്ട്രിയ അടവ് നയത്തിന്റെ ഭാഗമായ് സഖ്യം ആകാം. എന്നാല്‍ ഐഎസ്എഫിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സിപിഐഎം തിരുമാനിച്ചത് അവസരവാദമാണെന്ന് ദിപന്‍കര്‍ ഭട്ടാചര്യ വിമര്‍ശിക്കുന്നു.സിപിഐ എംഎല്‍ ബംഗാളില്‍ എതാനും മണ്ഡലങ്ങളില്‍ മാത്രമാകും സിപിഐഎം സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുക എന്ന് ദിപന്‍കര്‍ ഭട്ടാചാര്യ വ്യക്തമാക്കി. കേരളത്തില്‍ ഇത്തവണ സിപിഐഎംഎല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights – CPIM – CPIML- Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here