അഞ്ച് മന്ത്രിമാർക്ക് സീറ്റില്ല; നിർണായക തീരുമാനവുമായി സിപിഐഎം

അഞ്ച് മന്ത്രിമാർക്ക് മത്സരികുന്നതിൽ നിന്ന് ഇളവ് നൽകേണ്ടതില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്. ഇപി ജയരാജൻ, എകെ ബാലൻ, ജി സുധാകരൻ, തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ സ്ഥാനാർത്ഥികൾ ആവില്ല. ചിലർക്ക് മാത്രമായി ടേം വ്യവസ്ഥ ബാധകമാക്കരുതെന്നാണ് നിർദ്ദേശം. തുടർച്ചയായി മത്സരിക്കുന്നവരെ മാറ്റിനിർത്തണമെന്നും ആവശ്യമുയർന്നു.
സി രവീന്ദ്രനാഥിൻ്റെ പേര് ജില്ലാ കമ്മറ്റിയിൽ നിന്ന് വന്നിരുന്നില്ല. മറ്റ് മന്ത്രിമാരുടെ പേരുകൾ അതാത് ജില്ലാ കമ്മറ്റികളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ, ഇവരെയൊന്നും മത്സരിപ്പിക്കേണ്ടതില്ല എന്നാണ് സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. ഇപി ജയരാജൻ സംഘടനാരംഗത്തേക്ക് കടക്കുന്നു എന്ന മാറ്റം കൂടിയാണ് ഇപ്പോൾ ഉള്ളത്. പുതിയ സംസ്ഥാന സെക്രട്ടറിയായി ജയരാജൻ ഉടൻ ചുമതലയേൽക്കുമെന്നാണ് വിവരം.
രണ്ട് തവണ മത്സരിച്ച 15ഓളം ആളുകളുണ്ട്. ഇവരിൽ അനിവാര്യമല്ലാത്ത ആളുകളെയും ഒഴിവാക്കും. എ പ്രദീപ് കുമാർ, രാജു എബ്രഹാം എന്നിവർക്കും സീറ്റില്ല. ഇരുവരും തുടർച്ചയായി മത്സരിച്ചു വരുന്നവരാണ്.
Story Highlights – cpim wont give seat to 5 ministers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here