Advertisement

വിരട്ടൽ രീതി കയ്യിൽ വെച്ചാൽ മതി; ഇഡിയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

March 4, 2021
1 minute Read
pinarayi vijayan ED Opposition

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. ഇഡി യു ടെ വിരട്ടൽ രീതി കയ്യിൽ വെച്ചാൽ മതി. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയെടുക്കും. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ശ്രീ എം സെക്കുലറായ യോഗിവര്യനെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി ഉന്നതരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി രോഷാകുലനായി. തെരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര ഏജൻസി ആർക്കു വേണ്ടി ചാടിയിറങ്ങി എന്നറിയാൻ പാഴൂർ പടിവരെ പോകേണ്ട. ഭയപ്പെടുത്തി കോൺഗ്രസ് നേതാക്കളെ അന്വേഷണ ഏജൻസികൾ കണ്ടിട്ടുണ്ടാകാം. ആ പരിപ്പ് ഇവിടെ വേവില്ല. ഇത് കേരളമാണ്. ലാവ്ലിൻ കേസിൽ തെളിവു ഹാജരാക്കാൻ പരാതിക്കാരനോട് പറഞ്ഞതിനേയും മുഖ്യമന്ത്രി വിമർശിച്ചു

കോൺഗ്രസിനു വേണ്ടി ജമാഅത്തേ ഇസ്ലാമിയും മുസ്ലിം ലീഗും നടത്തുന്ന പ്രചാരണത്തേയും മുഖ്യമന്ത്രി വിമർശിച്ചു

ശ്രീ എമ്മിൻ്റെ സത്സംഗ് ഫൗണ്ടേഷന് നാലേക്കർ ഭൂമി നൽകിയ സർക്കാർ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ശ്രീ എം സെക്കുലറായ യോഗിവര്യനാണ്. അദ്ദേഹം മുൻകൈ എടുത്ത് ചർച്ച നടത്തിയത് രാഷ്ട്രീയ ബാന്ധവത്തിനല്ല മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – pinarayi vijayan criticized ED and the Opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top