യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച; പുതിയ ഫോര്‍മുല മുന്നോട്ടുവച്ച് ജോസഫ് ഗ്രൂപ്പ്

യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ പുതിയ ഫോര്‍മുല മുന്നോട്ടുവച്ച് ജോസഫ് ഗ്രൂപ്പ്. കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടുനല്‍കാന്‍ ജോസഫ് പക്ഷം തയാറായേക്കും. പകരം മൂവാറ്റുപുഴ ലഭിക്കണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ ലഭിച്ചാല്‍ 10 സീറ്റുകള്‍ക്ക് ജോസഫ് വഴങ്ങിയേക്കും.
യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ പരിഹാരമാകാത്തത് ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ചയാണ്. കോട്ടയം ജില്ലയിലെ സീറ്റുകളെ സംബന്ധിച്ചാണ് പ്രധാനമായും തര്‍ക്കം തുടരുന്നത്. 12 സീറ്റുകള്‍ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഒന്‍പത് സീറ്റുകള്‍ക്ക് അപ്പുറം നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അവസാനം നടന്ന ചര്‍ച്ചയില്‍ 10 സീറ്റുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. അതേസമയം, മൂവാറ്റുപുഴ കോണ്‍ഗ്രസ് വിട്ടുനല്‍കുകയാണെങ്കില്‍ 10 സീറ്റുകളെന്ന നിര്‍ദേശത്തിന് വഴങ്ങാന്‍ ജോസഫ് വിഭാഗം തയാറായേക്കും.
Story Highlights – UDF seat-sharing talks; Joseph Group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here