അമരാവതി ഭൂമി ഇടപാട് അന്വേഷണം: ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

അമരാവതി ഭൂമി ഇടപാട് അന്വേഷിക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ ആന്ധ്ര ഹൈക്കോടതി സ്റ്റേ ചെയ്തത്. തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് എന്‍. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കേ ഭൂമി ഇടപാടില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് കേസ്.
ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി, ജസ്റ്റിസ് എന്‍.വി. രമണക്കെതിരെ ആരോപണമുന്നയിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് കത്തയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ ആന്ധ്ര ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.
Story Highlights – Amravati land deals probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here