രണ്ടുംടേം കര്‍ശനമാക്കണമെന്ന നിര്‍ദേശം സിപിഐഎം സംസ്ഥാന സമിതി ഇന്ന് ചര്‍ച്ച ചെയ്യും

രണ്ടുംടേം കര്‍ശനമാക്കണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാന സമിതി ഇന്ന് ചര്‍ച്ച ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചിലര്‍ക്ക് ഇളവു നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയാകും. തീരുമാനം നടപ്പായാല്‍ അഞ്ച് മന്ത്രിമാര്‍ ഉള്‍പ്പെടെ ഇരുപതോളം എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.
ചിലര്‍ക്ക് മാത്രമായി രണ്ടുടേം വ്യവസ്ഥ ബാധകമാക്കരുതെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ പൊതുവികാരം. ഇ.പി.ജയരാജന്, എ.കെ.ബാലന്, തോമസ് ഐസക്ക്, ജി.സുധാകരന്, സി.രവീന്ദ്രനാഥ് എന്നിവര്‍ക്ക് വീണ്ടും സീറ്റു നല്‍കില്ല. പൊന്നാനിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഇക്കുറിയുണ്ടാവില്ല. സംഘടനാ ചുമതലയിലേക്ക് മാറുന്ന ഇ.പി.ജയരാജന് വൈകാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായേക്കും. തരൂരില്‍ എ.കെ.ബാലന് പകരം ഭാര്യ ഡോ. പി.കെ.ജമീല സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. രാജു ഏബ്രഹാം, ആയിഷാ പോറ്റി, എ.പ്രദീപ് കുമാര്‍, ജോര്‍ജ് എം.തോമസ്, കെ.വി.അബ്ദുള്‍ ഖാദര്‍, ആര്.രാജേഷ്, ജയിംസ് മാത്യു എന്നിവരാണ് സീറ്റു നഷ്ടപ്പെടുന്ന പ്രമുഖര്‍.
ജില്ലാ സെക്രട്ടേറിയറ്റുകള്‍ നല്കിയ പട്ടികയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. എം.വി.ഗോവിന്ദന് തളിപ്പറമ്പിലും ബേബി ജോണ്‍ ഗുരുവായൂരിലും ജനവിധി തേടും. കെ.എന്‍.ബാലഗോപാല്‍, എം.ബി.രാജേഷ് ഉള്‍പ്പെടെ ലോക്സഭയിലേക്ക് മത്സരിച്ചവര്‍ക്ക് സീറ്റു നല്‍കണമോയെന്ന് സംസ്ഥാന സമിതിയായിരിക്കും തീരുമാനിക്കുക.
Story Highlights – CPIM state committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here