ഇന്ധന വില ഉയരുന്നത് വീണ്ടും തുടരും

രാജ്യത്ത് ഇന്ധന വില ഉയരുന്ന പ്രതിഭാസം വീണ്ടും തുടരുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവ് ഏപ്രില്‍ വരെ തുടരാന്‍ തീരുമാനിച്ചു. രാജ്യാന്തര വിപണിയില്‍ വരും ദിവസങ്ങളില്‍ ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില പുതിയ റെക്കോര്‍ഡിലേക്ക് ഉയരുമെന്നും സൂചന.
Read Also : ഇന്ധന വില വര്‍ധന; നാളെ വാഹന പണിമുടക്ക്
ഒപെക് രാജ്യങ്ങളോട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിച്ചിരുന്നത് ഇന്ധന ഉത്പാദനം വര്‍ധിപ്പിക്കാനാണ്. നികുതി കുറക്കുകയാണ് ഇനി വില കുറക്കാന്‍ മറ്റൊരു പരിഹാര മാര്‍ഗം. കഴിഞ്ഞ ദിവസം ഇന്ധന വില കുറയ്ക്കുമ്പോഴുള്ള ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികള്‍ കൂടി വഹിക്കുന്ന മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ ധനമന്ത്രാലയത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. നികുതി കുറയ്ക്കുന്ന വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു.
Story Highlights – petrol price hike, opec countries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here