കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയം: കെ. സുരേന്ദ്രന്‍

കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ചോദ്യം ചെയ്ത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ഈ ശ്രമത്തിന്റെ ഭാഗമാണ്. പദവിയുടെ അന്തസിന് ചേരുന്ന പരാമര്‍ശങ്ങളല്ല മുഖ്യമന്ത്രി നടത്തിയത്. തെറ്റ് ചെയ്‌തെന്ന മനഃസാക്ഷിക്കുത്താണ് മുഖ്യമന്ത്രിയുടെ ബഹളത്തിന് കാരണമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വനിതാ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തിട്ട് മാസങ്ങളായി. ചോദ്യം ചെയ്ത സമയത്ത് ആരുംതന്നെ ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടില്ല. ഇത്തരം ഒരു പരാതി ഒരു ഘട്ടത്തിലും ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ഭയപ്പെടുന്നത്. ഇത് കേരളമാണ്, ഇവിടെ വിരട്ടലൊന്നും നടക്കില്ലെന്ന പദപ്രയോഗം മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്ന കാര്യമല്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights – State govt fears central agencies: k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here