കൊല്ലത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഐഎം സംസ്ഥാന സമിതി നിര്‍ദേശത്തിന് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം

കൊല്ലം ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ഥികളെ സംബന്ധിച്ച സംസ്ഥാന സമിതി നിര്‍ദ്ദേശത്തിന് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം. എതിര്‍പ്പുകള്‍ ഒന്നുമില്ലാതെയാണ് സംസ്ഥാന സമിതി നിര്‍ദേശത്തിന് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയത്.
കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ മത്സരിക്കണമെന്നും സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ചവറയില്‍ ഡോ. സുജിത് വിജയന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണോ സ്വതന്ത്രനായി മത്സരിക്കണോ എന്ന കാര്യത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു.
Read Also : ഉടുമ്പന്‍ചോലയില്‍ എം എം മണി സിപിഐഎം സ്ഥാനാര്‍ത്ഥി
അതേസമയം തൃശൂരിലും സീറ്റ് ചര്‍ച്ചകള്‍ സജീവമാണ്. ഗുരുവായൂര്‍ സീറ്റില്‍ ചാവക്കാട് ഏരിയ സെക്രട്ടറിയും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ എന്‍ കെ അക്ബര്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിന് വിടുകയായിരുന്നു. ബേബി ജോണ്‍ ഗുരുവായൂരില്‍ മത്സരിക്കേണ്ടെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കും. മുന്‍പും ഇദ്ദേഹം ചേലക്കരയില്‍ നിന്ന് ജനവിധി തേടിയിരുന്നു. സിറ്റിംഗ് എംഎല്‍എ യു ആര്‍ പ്രദീപിനെ ചേലക്കരയില്‍ ഒഴിവാക്കി.
Story Highlights – kollam, cpim, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here