ഇരിക്കൂര്‍, പോരാവൂര്‍ മണ്ഡലങ്ങളില്‍ തീരുമാനമായില്ല; കണ്ണൂരില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ എല്‍ഡിഎഫ്

ഇരിക്കൂര്‍, പോരാവൂര്‍ മണ്ഡലങ്ങളെ ചൊല്ലി കണ്ണൂരില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാവാതെ എല്‍ഡിഎഫ്.പേരാവൂര്‍ വേണമെന്ന്കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും സിപിഐയും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
മുന്നണിയിലേക്ക് പുതുതായി വന്ന രണ്ട് കക്ഷികള്‍ക്കും കണ്ണൂര്‍ ജില്ലയില്‍ സീറ്റുകള്‍ നല്‍കാന്‍ എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. കൂത്തുപറമ്പ് സീറ്റ് സിപിഐഎം എല്‍ജെഡിക്ക് വിട്ടു നല്‍കി. 2011 മുതല്‍ മത്സരിക്കുന്ന ഇരിക്കൂര്‍ സിപിഐ, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കാനും ധാരണയായി.എന്നാല്‍ പകരം പേരാവൂര്‍ വേണമെന്ന് സിപിഐ നിലപാട് എടുത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്.
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം വൈകുന്നതും കണ്ണൂരിലെ സീറ്റ് വിഭജനത്തെ ബാധിച്ചു. കൂടുതല്‍ വിജയ സാധ്യതയുള്ള പേരാവൂര്‍ വേണമെന്നാണ് സിപിഐയുടേയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെയും ആവശ്യം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ചിരുന്നു. ഇതാണ് ഇരു പാര്‍ട്ടികളും പേരാവൂര്‍ ലക്ഷ്യമിടാനുള്ള കാരണം. എന്നാല്‍ സിപിഐഎം മത്സരിച്ചാല്‍ പേരാവൂരില്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുക്കൂട്ടല്‍ സിപിഐഎം നേതാക്കള്‍ക്കുമുണ്ട്.
Story Highlights – irikkur and peravoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here