ഡല്‍ഹിയിലും സ്വന്തമായി സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും

മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായി ഡല്‍ഹിയിലും സ്വന്തമായി സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗം ഇക്കാര്യത്തിന് അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.
Read Also : ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം 97 ാം ദിവസത്തിലേക്ക് കടന്നു
മന്ത്രിസഭാ യോഗത്തില്‍ ഡല്‍ഹി സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. വരുന്ന അധ്യയന വര്‍ഷത്തില്‍ 25 ഓളം സര്‍ക്കാര്‍ സ്‌കൂളുകളെ പുതിയ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്റെ ഭാഗമാക്കുമെന്നും അവയുടെ സിബിഎസ്ഇ അഫിലിയേഷന്‍ റദ്ദാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാകും സ്‌കൂളുകളെ തെരഞ്ഞെടുക്കുകയെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
Story Highlights – delhi, educational board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here