വീസ തട്ടിപ്പ്; ആലപ്പുഴ സ്വദേശിനി അറസ്റ്റിൽ

വിസാതട്ടിപ്പ് കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്യ്തു. കട്ടപ്പന സ്വദ്ദേശി നൽകിയ പരാതിയിലാണ് ആലപ്പുഴ ചേർത്തല സ്വദേശിനിയായ വിദ്യ പയസിനെ പൊലീസ് അറസ്റ്റ് ചെയ്യ്തത്. ഒരു കോടി 30 ലക്ഷം രൂപ ഇവർ തട്ടിയെടുത്തു എന്നാണ് പരാതി.
2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇസ്രായേലിലേക്കുള്ള വീസ തയാറാക്കി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് വിദ്യയുൾപ്പെടുന്ന സംഘം പണം തട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 27 പേരിൽ നിന്നും ഒരു കോടി 30 ലക്ഷം രൂപ ഇവർ തട്ടിയെടുത്തു. കട്ടപ്പന സ്വദേശിനിയായ പൂതക്കുഴിയിൽ ഫിലോമിന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പ്രതിയായ വിദ്യാ വിദേശത്തേക്ക് കടക്കുകയായിരുന്നു. എയർപോട്ടുകൾ കേന്ദ്രീകരിച്ച് പൊലീസ് ലുക്ക്ഔട്ട് നോട്ടിസും നൽകിയിരുന്നു.
കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്ന് ബംഗളൂരു എയർപോർട്ടിലെത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്. കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെ ബന്ധുവായ തോമസിന്റെ അക്കൗണ്ടിലേക്കാണ് നിഷേപിച്ചത്. കേസിൽ ഇവർ രണ്ടും മൂന്നും പ്രതികളാണ്. കൂട്ടു പ്രതികളായ കണ്ണൂർ സ്വദ്ദേശി അംനാസ് തലശേരി സ്വദേശികളായ മുഹമ്മദ്ദ് ഒനാസീസ്, അഫ്‌സീർ എന്നിവർക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി. കട്ടപ്പന കോടതിയിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നിർദേശത്തെ തുടർന്ന് കട്ടപ്പന സി.ഐ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യ്തത്.
Story Highlights – alappuzha native arrested for visa fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here