എറണാകുളം സീറ്റ്; സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഐഎം ജില്ലാ കമ്മിറ്റി

എറണാകുളം നിയോജക മണ്ഡലത്തിലെ സീറ്റു വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഐഎം ജില്ലാ കമ്മിറ്റി. രണ്ടാം തവണയാണ് ഷാജി ജോര്‍ജിനെ പേര് സിപിഐഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടും എറണാകുളം ജില്ലാ നേതൃത്വം തള്ളിക്കളയുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ആയിട്ടുള്ള യേശുദാസ് പറപ്പള്ളി ആണ് ജില്ലാ കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുന്നത്.
ഷാജി ജോര്‍ജിനെക്കാള്‍ വിജയ സാധ്യത കൂടുതല്‍ യേശുദാസ് പറപ്പള്ളിക്കാണെന്നാണ് ജില്ലാ നേതൃത്വത്തിന് വിലയിരുത്തല്‍. യേശുദാസ് പറപ്പള്ളിയെ നിര്‍ത്തിയാല്‍ വലിയ മത്സരം എറണാകുളം മണ്ഡലത്തില്‍ കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ജില്ലാ നേതൃത്വത്തിനുണ്ട്.
അതേസമയം പാര്‍ട്ടിക്ക് സ്വാധീനമുള്ള പെരുമ്പാവൂര്‍ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടു നല്‍കുന്നതിലും പാര്‍ട്ടിയില്‍ അതൃപ്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആയിട്ടുള്ള എന്‍ സി മോഹനനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ഇന്നലെയും ആവശ്യപ്പെട്ടു. തൃക്കാക്കരയില്‍ ഡോക്ടര്‍ ജേക്കബും, ആലുവയില്‍ ഷില്‍ല നിഷാദും വൈപ്പിനില്‍ കെ ഉണ്ണികൃഷ്ണനും, കുന്നത്തുനാട്ടില്‍ അഡ്വക്കേറ്റ് ശ്രീനിജനും പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ ആണ്.
Story Highlights – cpim, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here